|    Oct 19 Thu, 2017 7:31 am
FLASH NEWS

ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

Published : 5th June 2017 | Posted By: fsq

 

മഞ്ചേരി: ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുന്ന് പേരെ മഞ്ചേരി പോലിസിന്റെ പിടിയിലായി. സ്വകാര്യ ബസ്ജീവനക്കാരനായ തുവ്വൂര്‍ കുണ്ടുവടം വിജയകൃഷ്ണനെ ആക്രമിച്ച സംഭവത്തില്‍  മഞ്ചേരിയില്‍ കിരണ്‍ദാസ്(22), കൊട്ടേക്കാടന്‍ അല്‍ത്താഫ് (23), മഞ്ചേരി നെല്ലിപ്പറമ്പില്‍ വാസിത് സബീല്‍(22) എന്നിവരാണ് ജില്ലാ പോലിസ് സുപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ എസ് ബി കൈലാസ്‌നാഥ്, ക്രൈം സ്‌ക്വാഡംഗങ്ങളായ  പി സഞ്ജീവ്, സജയന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2ന് നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലെക്ക് വരികയായിരുന്ന ബസ് ജീവനക്കാരനായ വിജയകൃഷ്ണനെ ചെരണിയില്‍ വച്ചാണ് ആക്രമിച്ചത്. മഞ്ചേരിയില്‍ സിനിമാ തീയേറ്റര്‍ സെക്യൂരിറ്റിക്കാരനെയും 5 മാസം മുമ്പ് പട്ടാളക്കാരനെ ആക്രമിച്ച കേസിലും പ്രതികളാണ്. ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഒരു ബൈക്കും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക