|    Oct 19 Thu, 2017 11:54 pm

ബസ് ചാര്‍ജിനെ ചൊല്ലി ഗൃഹനാഥനെ മര്‍ദിച്ച സംഭവം: കണ്ടക്ടര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

തൃശൂര്‍: ബസ് ചാര്‍ജ്ജിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ തൃശൂര്‍ വെസ്്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്-തൃശൂര്‍ റൂട്ടിലോടുന്ന താമര ബസിലെ കണ്ടക്്ടര്‍ മാടക്കത്തറ സ്വദേശി മടത്തിപ്പറമ്പില്‍ രജീഷ്(27) ആണ് അറസ്റ്റിലായത്. തൃശൂര്‍ കോട്ടപ്പുറം മേലേത്ത് ലൈനില്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനാ(50)ണ് മര്‍ദനമേറ്റത്. അവശനിലയില്‍ വഴിയില്‍ കിടന്ന യാത്രക്കാരനെ വെസ്റ്റ് പോലിസെത്തി ആശുപത്രിയില്‍ എത്തിക്കുകായായിരുന്നു. കേച്ചേരിയില്‍ ചെരുപ്പുകട നടത്തുന്ന മുഹമ്മദ് അഷ്‌റഫ് ശനിയാഴ്ച്ച രാത്രി പത്തോടെ തൃശൂരിലേക്കു വരുമ്പോഴാണ് മര്‍ദനമേറ്റത്. കണ്ടക്ടര്‍ക്ക് 50 രൂപ നല്‍കിയ ശേഷം ടിക്കറ്റും ബാക്കിയും ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ബാക്കി തുക വാങ്ങിയ ശേഷം തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ പിറകില്‍ ഓടിയെത്തിയ കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നെന്ന് അഷ്‌റഫ് പറയുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനമേറ്റ അഷ്‌റഫ് നിലത്തു വീണതോടെ കണ്ടക്ടര്‍ ഓടിരക്ഷപ്പെട്ടു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന അഷ്‌റഫിനെ വെസ്റ്റ് പോലിസ് എത്തിയാണ് വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയെത്തിച്ചത്. പണ്ടം പണയം വെച്ച 72,000 രൂപ അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായും പരാതിയുണ്ട്. എന്നാല്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതായും പ്രതിയെ ജാമ്യത്തില്‍ വിട്ടതായും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക