|    Oct 15 Mon, 2018 8:53 pm
FLASH NEWS

ബസ് കാറിനു മുകളിലേക്കു മറിഞ്ഞു നിരവധി പേര്‍ക്കു പരിക്ക്

Published : 8th September 2017 | Posted By: fsq

 

പീരുമേട്: മുമ്പിലോടിയ കാര്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധിപേര്‍ക്കു പരിക്ക്. പിന്നാലെയെത്തിയ സ്വകാര്യ ബസ് മുമ്പില്‍ നിര്‍ത്തിയ അതേ കാറിനുമുകളിലേക്കു മറിഞ്ഞതും. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയില്‍ ഏലപ്പാറയ്ക്കുസമീപം ചിന്നാറില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം. കായംകുളത്തുനിന്ന് കട്ടപ്പനയ്ക്കു പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാതയോരത്തെ തിട്ടയില്‍ ഇടിച്ച ശേഷം കാറിനു മുകളിലേക്കു മറിയുകയായിരുന്നു. ബസിന്റെ മുമ്പില്‍ പോവുകയായിരുന്ന കാര്‍ റോഡിലെ കുഴി കണ്ട് നടുറോഡില്‍ പെട്ടെന്നു നിര്‍ത്തിയതാണ് അപകട കാരണം. പിന്നാലെ എത്തിയ  ബസ്, കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് െ്രെഡവര്‍ വാഹനം വെട്ടിച്ചു മാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്  സമീപത്തെ തിട്ടയില്‍ ഇടിച്ചു കയറി കാറിനു മുകളിലേയ്ക്കു പതിച്ചു. ബസിനുള്ളില്‍ 75 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ബസിന്റെ പിന്‍ ഭാഗത്തെ ചില്ലുതകര്‍ത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് കാറിന്റെ മുകളിലേക്കുവീണതു മൂലം കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ രണ്ടു യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ മുരിക്കാശ്ശേരി സ്വദേശി ബിന്ദു രവി, ചിറ്റാര്‍ സ്വദേശികളായ തങ്കമ്മ, അമ്മിണി, എരുമേലി സ്വദേശികളായ പാറേടത്തില്‍ ആന്‍സമ്മ, മേരികുട്ടി, കായംകുളം സ്വദേശി രാജമ്മ എന്നിവരെ സാരമായ പരിക്കുകളോടെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ ചില യാത്രക്കാരെ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. പീരുമേട്, ഉപ്പുതറ, കട്ടപ്പന സ്‌റ്റേഷനുകളിലെ പോലിസും, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലെ അഗ്‌നിശമനസേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കുശേഷം ക്രെയിന്‍ എത്തിയാണ് വാഹനം നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss