|    Oct 19 Fri, 2018 2:17 pm
FLASH NEWS

ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 15 പേര്‍ക്ക് പരിക്ക്

Published : 14th September 2017 | Posted By: fsq

 

പുതുക്കാട്: ദേശീയപാതയോരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേയ്ക്ക് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ലോറി പാഞ്ഞുകയറി 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.45ന് ആമ്പല്ലൂര്‍ സെന്ററിലാണ് അപകടം. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് ദേശീയപാത ഡിവൈഡറില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതുകണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥികളായ എട്ടുപേര്‍ക്കും കൊടകര ശാന്തി നഴ്‌സിംഗ് കോളജിലെ അഞ്ചുവിദ്യാര്‍ഥികള്‍ക്കും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്. നിമിഷ(21), ഡോ. അതുല്യ(23), സാന്ദ്ര(18), ജിഷ്‌മോള്‍(18), ശിശിര(18), നവമി(19), വര്‍ഷ(18), ലിഷ(19), സംഗീത(21), ആതിര(19), അഖില(19), ക്രിസ്മി(19), അമൃത(18), ആതിര(18), രേഷ്മ(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട സമയത്ത് ബസ് സ്റ്റോപ്പിലും ഡിവൈഡറിലുമായി നൂറിലേറെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കണ്ടെയ്‌നര്‍ വരുന്നത് കണ്ടാണ് യാത്രക്കാര്‍ നിലവിളിച്ച് ഓടി രക്ഷപ്പെട്ടത്. ലോറിയുടെ കണ്ടെയ്‌നര്‍ ഭാഗം ചില യാത്രക്കാരുടെ ദേഹത്ത് തട്ടിയിരുന്നു. അപകട സമയം ആമ്പല്ലൂര്‍ സെന്ററിലെ സിഗ്നല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ലോറിയുടെ മുന്നില്‍ പോയിരുന്ന കാര്‍ ബ്രേക്കിട്ടതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണം. വേഗത കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. പുതുക്കാട് പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss