|    Jun 23 Sat, 2018 7:35 am
FLASH NEWS

ബസ് കാത്തിരിപ്പുകേന്ദ്രം മാറ്റത്തിന് സ്റ്റേ

Published : 24th January 2017 | Posted By: fsq

 

മാനന്തവാടി: ടൗണില്‍ നിന്നു കല്ലോടി ഭാഗത്തക്കേ് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ യാത്രക്കാരെ കയറ്റാനായി നേരത്തെ നിര്‍ത്തിയിട്ടിരുന്ന പോസ്റ്റ് ഓഫിസിന് മുന്നിലെ കാത്തിരിപ്പ് കേന്ദ്രം ടാക്‌സി ജീപ്പ് സ്റ്റാന്റിനോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിയ ട്രാഫിക് അഡൈ്വസറി യോഗ തീരുമാനം കേരള ഹൈക്കോടതി താല്‍ക്കാലിമായി സ്‌റ്റേ ചെയ്തു. കല്ലോടി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ വിധിയുണ്ടാത്. വര്‍ഷങ്ങളായി പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു കല്ലോടി ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിയിരുന്നത്. എന്നാല്‍, 2016 ആഗസ്ത് ആറിന് നടന്ന മാനന്തവാടി ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് ബസ് നിര്‍ത്തിയിടുന്നത് കണ്ണങ്കണ്ടി ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനമുണ്ടായത്. ഇതു യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കാണിച്ച് സബ് കലക്ടര്‍, തഹസില്‍ദാര്‍, പോലിസ് അധികൃതര്‍ എന്നിവര്‍ക്ക് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നടപ്പാവുന്നതോടെ പഴയ രീതിയില്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ തന്നെ ബസ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുമെന്നും കല്ലോടി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ് പടകൂട്ടില്‍, ഒ ടി ബാലകൃഷ്ണന്‍, സി സി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss