|    Oct 23 Mon, 2017 4:27 am

ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Published : 8th April 2016 | Posted By: SMR

പഴകുളം: ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പഴകുളം പടിഞ്ഞാറ് മേട്ടുംപുറം ജങ്ഷനില്‍ ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. അടൂര്‍- കായംകുളം റൂട്ടില്‍ ഓടുന്ന ശ്രീ ഗണപതി ബസ് അഞ്ചലില്‍ നിന്നു മേട്ടുംപുറം മഖാമിലേക്ക് വരികയായിരുന്ന അഞ്ചല്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
കുന്നിക്കോട് ഷാഹിന മന്‍സില്‍ ഷാഹിന (15), അഞ്ചല്‍ തേക്കുവിള വീട്ടില്‍ സീനത്ത് (46), ഏറം ഇഞ്ച്‌കോണത്ത് വീട്ടില്‍ റൈഹാനത്ത് (52), ഇഞ്ചക്കോണത്ത് ആബിദ (40), ഓട്ടോറിക്ഷ ഡ്രൈവര്‍ ഏറം റിയാസ് മന്‍സില്‍ റിഷാദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന്ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍ ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ന്നു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ഹോസ്പിറ്റലിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അടൂര്‍ പോലിസ് മേല്‍നടപടി സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക