|    Mar 23 Thu, 2017 9:57 pm
FLASH NEWS

ബസ്‌സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 3 മരണം

Published : 9th October 2016 | Posted By: SMR

തൃശൂര്‍: അമല മെഡിക്കല്‍ കോളജിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ബസ്‌സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. അമല നഗര്‍ ചീരംകുഴി നെല്ലിപ്പറമ്പില്‍ ഗംഗാധരന്‍ എന്ന മണി (67), ബംഗളൂരുവില്‍ താമസിക്കുന്ന പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്തുവീട്ടില്‍ ചാക്കോയുടെയും മെര്‍ലിന്റെയും മകള്‍ മിഷേല്‍ (18), കുന്നംകുളം ഞെമനേങ്ങാട് കരുവമ്പായി മഞ്ഞിങ്ങയില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ഹംസ (58) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.15ഓടെയാണ് സംഭവം. മിഷേലിന്റെ മാതാവ് മെര്‍ലിന്‍, സഹോദരന്‍ ജോഹന്‍ (6), ചൂരക്കാട്ടുകര ലിയോണ്‍, കുറ്റിപ്പുറം സ്വദേശി റിയാസ്, പാലക്കാട് കാപ്പൂര്‍ കാരിവളപ്പില്‍ കെ വി അനീഷ്, കൊല്‍ക്കത്ത സ്വദേശി അസീസ് സാലിഹ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഇന്നോവ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഷെല്‍ട്ടര്‍ തകര്‍ന്നു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി അല്‍താഫ് പോലിസിനു മൊഴി നല്‍കി. കാറില്‍ ഡ്രൈവര്‍ അടക്കം നാലു പേരുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ കാര്‍ വാങ്ങി എറണാകുളത്തേക്ക് വരുകയായിരുന്നു ഇവര്‍. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക