|    Mar 24 Fri, 2017 9:22 pm
FLASH NEWS

ബസ്‌സ്റ്റാന്റിലേക്കു പോവാന്‍ ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

Published : 7th September 2016 | Posted By: SMR

തൊടുപുഴ: ബസ് സ്റ്റാന്റിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ െ്രെഡവര്‍ അറസ്റ്റില്‍. കാരിക്കോട് ഉണ്ടപ്ലാവ് രണ്ടുപാലം സ്വദേശി കൊമ്പനാപറമ്പില്‍ നിഷാദിനെയാണ്( 28) തൊടുപുഴ സിഐ ശ്രീമോന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മാതാപിതാക്കള്‍ ഉപേക്ഷിച്ച 19കാരിയായ പെണ്‍കുട്ടി ഏറെനാളായി തൊടുപുഴയ്ക്ക് സമീപമുള്ള ഓര്‍ഫനേജിലാണ് കഴിഞ്ഞിരുന്നത്. സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ഥിനി ക്ലാസില്‍ പോയ ശേഷം തിരികെ പോകുന്നതിനായി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നതിനായി പ്രതിയുടെ ഓട്ടോയില്‍ കയറി.
ഇയാള്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകാതെ വഴിതെറ്റിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെ ടോയ്‌ലെറ്റിനടുത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് ഇയാള്‍ കടന്നു. പിന്നീട് സന്ധ്യയോടെ ഓര്‍ഫനേജില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി സ്ഥാപന അധികൃതരോട് വിവരം പറയുകയും ഇവര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് വനിതാ സെല്‍ എസ്‌ഐ സുശീല പെണ്‍കുട്ടിയി ല്‍ നിന്നും മൊഴിയെടുത്തു. ഓട്ടോറിക്ഷാ െ്രെഡവര്‍ പീഡിപ്പിച്ചുവെന്നല്ലാതെ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പെ ണ്‍കുട്ടിക്കറിയില്ലായിരുന്നു. തുടര്‍ന്ന് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ ടൗണിലെ ഓട്ടോറിക്ഷാ െ്രെഡവര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ പിടികൂടുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ ടൗണില്‍ നിന്നും പിടികൂടിയതെന്ന് സിഐ ശ്രീമോന്‍ പറഞ്ഞു. മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് പോയതോടെ അനാഥയായ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പാണ് പെരുമ്പാവൂര്‍ വനിതാ ഹെല്‍പ്പ് ലെനിന്റെ ഇടപെടലിനെ തുടര്‍ന്ന് തൊടുപുഴയിലെ ഓര്‍ഫനേജിലെത്തിയത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക