|    Mar 24 Fri, 2017 7:43 pm
FLASH NEWS

ബസ്് സ്റ്റാന്റ്് പരിസരത്ത് ഓട്ടോ സ്റ്റാന്റ്് അനുവദിക്കണമെന്ന്

Published : 9th January 2017 | Posted By: fsq

പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാന്റ്് പരിസരത്ത് ഓട്ടോ സ്റ്റാന്റ്് അനുവദിക്കണമെന്നും ടൗണില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പള്ളിക്കല്‍ മേഖലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ – ഓഡിനേഷന്‍ കമ്മിറ്റിയുടെ വാര്‍ഷിക കണ്‍വന്‍ഷനില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരുനൂറോളം ഓട്ടോറിക്ഷകളുള്ള പള്ളിക്കല്‍ ബസാര്‍ ടൗണില്‍ ഇരുപതില്‍ താഴെ ഓട്ടോ റിക്ഷകള്‍ക്ക് മാത്രമേ നിലവിലുള്ള സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതുമൂലം ടൗണിന്റെ വിവിധ ഭാഗങ്ങളിലായി റോഡിന്റെ ഇരുസൈഡിലുമാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ടൗണിലെ വ്യാപാരികളുമായി വാക്കേറ്റങ്ങള്‍ക്ക് കാരണമാവുന്നു. കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എന്‍ എം കോയ റിപോര്‍ട്ട് അവതരിപ്പിച്ചു. എ അപ്പുക്കുട്ടന്‍, കെ ചന്ദ്രന്‍, എ ശാക്കിര്‍, പി രജീഷ്, പി സുലൈമാന്‍, സി ജാഫര്‍, കെ ഗിരീഷ് സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി കെ ചന്ദ്രന്‍ (്രപസിഡന്റ്) കെ ഉമ്മര്‍ (വര്‍ക്കിങ് പ്രസി). എന്‍ അഷ്‌റഫ്, കെപി സദാനന്ദന്‍, ശിഹാബ് (വൈ.പ്രസിഡന്റുമാര്‍). എന്‍എംകോയ (ജന.സെക്രട്ടറി). കെ യൂസുഫ്, സി ബാബു, സി എം ഫസലു (സെക്രട്ടറിമാര്‍)പി രജീഷ് ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.

(Visited 6 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക