|    Jul 16 Mon, 2018 2:35 pm
FLASH NEWS

ബസ്്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ഇനിയും തുറന്ന് കൊടുത്തില്ല

Published : 16th September 2017 | Posted By: fsq

 

ചാലക്കുടി: പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ഇനിയും തുറന്ന് കൊടുത്തില്ല. ഒരു മാസത്തിലധികമായി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നില്ല. വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ പ്രതിദിനം വന്നുചേരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ഏക കംഫര്‍ട്ട് സ്റ്റേഷനാണ് അധികൃതരുടെ അനാസ്ഥ മൂലം അടച്ചിട്ടിരിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് നഗരസഭ നേരിട്ട് നടത്തിയത്. കരാറുകാര്‍ നഗരസഭയില്‍ കുടിശിക വരുത്തിയും കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നുമാണ് നഗരസഭ കരാറുകാരനെ ഒഴിവാക്കി നേരിട്ട് നടത്തിയത്. എന്നാല്‍ ഒരു മാസം തികയും മുമ്പേ കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായി. നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ക്കായിരുന്നു കംഫര്‍ട്ട് സ്റ്റേഷന്റെ ചുമതല. എന്നാല്‍ ഈ ജീവനക്കാര്‍ കൃത്യമായി വരാത്തതിനെ തുടര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാവുകയും പിന്നീട് അടച്ചിടുകയും ചെയ്തു. കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറന്ന് കൊടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss