|    May 25 Thu, 2017 4:22 pm
FLASH NEWS

ബസ്സ്അപകടം: അന്വേഷണത്തിന് ഡിപിഐയുടെ നിര്‍ദേശം

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: മലപ്പുറം കോട്ടപ്പടി സ്‌കൂളിലെ ബസ്സപകടത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരണമടഞ്ഞ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
അന്വേഷിച്ച് മൂന്നുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ മാസം 31ന് മുമ്പായി എല്ലാ സ്‌കൂള്‍ ബസ്സുകളുടെയും വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന മറ്റ് പൊതുവാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പുവരുത്തി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഇതിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day