|    Jan 22 Sun, 2017 5:40 pm
FLASH NEWS

ബസ്സുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

Published : 15th October 2016 | Posted By: Abbasali tf

ആലത്തൂര്‍: ബസ്സുമായി കൂട്ടിയിടച്ച ബൈക്ക് ബസ്സിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.ആലത്തൂര്‍ വെങ്ങന്നൂര്‍ നൂര്‍മുഹമ്മദിന്റെ മകന്‍ നവാസ്(18), ആലത്തൂര്‍ തൃപ്പാളൂര്‍ ആഷിക് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആലത്തൂര്‍ മെയിന്‍ റോഡില്‍ ബാങ്ക് റോഡിന് സമീപം നെടുകണ്ണിയിലായിരുന്നു അപകടം.കൊടുവായൂര്‍വടക്കഞ്ചേരി റൂട്ടിലോടുന്ന ബസ്സുമായാണ് ബൈക്ക് കൂട്ടിയിടച്ചത്. നവാസാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് ബസ്സിന്റെ മുന്നിലിടിച്ച ശേഷം അടിയിലൂടെ പിന്‍ഭാഗം വരെ വലിച്ചുകൊണ്ടു പോയ ശേഷമാണ് നിന്നത്. ഇരുവരുടെയും വലതുകാല്‍ ഒടിഞ്ഞു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക