|    Oct 22 Sun, 2017 1:14 am

ബസ്സുകള്‍ സിവില്‍ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തണം: ആര്‍ടിഒ

Published : 7th August 2016 | Posted By: SMR

പാലക്കാട്: പാലക്കാട് നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന എല്ലാ റൂട്ട് ബസ്സുകളും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉപകരിക്കുന്ന വിധം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയും സിവില്‍ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തണമെന്ന് ആര്‍ ടി ഒ എന്‍ ശരവണന്‍ പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരുന്നാല്‍ 500 രൂപ കണ്ടക്റ്റര്‍ക്ക് പിഴ ഏര്‍പ്പെടുത്തും.
പരിശോധനക്ക് ആവശ്യപ്പെടുമ്പോള്‍ ടിക്കറ്റ് ലഭ്യമാക്കാതിരുന്നാല്‍ യാത്രക്കാരനില്‍ നിന്നും പിഴ ഈടാക്കും.
ബസ്സുകള്‍ കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്താത്തതും സിവില്‍ സ്റ്റേഷന്‍, എസ് ബി ഐ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ ബസുകള്‍ അപകടകരമാം വിധം മാറ്റി നിര്‍ത്തുന്നതും യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ടിക്കറ്റ് നല്‍കാത്തതും യോഗം ചര്‍ച്ച ചെയ്തിരുന്നു.
ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകള്‍ (എല്‍ എസ്, ഒ എസ്) അവയ്ക്ക് അനുവദിക്കാത്ത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി ആളെ കയറ്റുക, സ്‌കൂള്‍ കുട്ടികളെ കയറ്റാതിരിക്കുവാന്‍  ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വച്ച് സര്‍വീസ് നടത്തുക തുടങ്ങി വിവിധ യോഗങ്ങളില്‍ ബസ് സര്‍വീസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ നടപടികളും പരിശോധനകളും ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക