|    Jan 17 Tue, 2017 2:42 pm
FLASH NEWS

ബസ്സുകള്‍ കോട്ടപ്പടി സ്റ്റാന്റ് ബഹിഷ്‌കരിക്കും

Published : 30th September 2016 | Posted By: Abbasali tf

 
മലപ്പുറം: അഞ്ചാം തിയ്യതി മുതല്‍ ബസ്സുകള്‍ കോട്ടപ്പടി ബസ്്സ്റ്റാന്റ് ബഹിഷ്‌കരിക്കുമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. കോട്ടപ്പടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ വലതുവശം തിരിഞ്ഞ് എകെ റോഡിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് വീണ്ടും അതിലൂടെ തന്നെ തിരിച്ചു വന്നു കുന്നുമ്മലിലേക്കുള്ള റോഡില്‍ പ്രവേശിക്കുന്നത് ബസ് സര്‍വീസിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റോഡിന്റെ അശാസ്ത്രീയമായ കിടപ്പും ഈ റോഡിലൂടെയുള്ള വാഹന ബാഹുല്യവും കാരണം പോലിസ് സ്റ്റേഷന്‍ മുന്‍വശത്തെ കയറ്റവും കയറി വലതുഭാഗം തിരിയുവാന്‍ കഴിയുകയില്ല. സിഗ്നല്‍ സംവിധാനവും ഇവിടെ ഇല്ല. ഇത് ട്രാഫിക്‌ബ്ലോക്കിനു കാരണമാവുകയും ചെയ്യുന്നുണ്ട്. മുന്‍ ജില്ലാ കലക്ടര്‍ പോലിസ് സ്റ്റേഷന്‍ മുന്‍വശത്തുള്ള സ്ഥലം സൗകര്യപ്പെടുത്തി തരാം എന്നു പറഞ്ഞിരുന്നു. ബസ് സ്റ്റാന്റ് കുണ്ടും കുഴിയും ശരിയാക്കി തരാം എന്നും പറഞ്ഞിരുന്നു. കോട്ടപ്പടി മുതല്‍ പോലിസ് സ്റ്റേഷന്‍ മുന്‍വശം വരെ ഡിവൈഡര്‍ ആക്കിയ നടപടി ട്രാഫിക് കുരുക്ക് തീരെ ഇല്ലാതാക്കിയിരുന്നു. പിന്നീട് ഇപ്പോഴത്തെ മുനിസിപ്പല്‍ ഭരണ സമിതി അധികാരത്തില്‍ വന്നതിനു ശേഷം ഈ പരിഷ്‌കാരം വേണ്ടെന്ന് വെക്കുകയും ബസ് സ്റ്റാന്റ് പുതുക്കി പണിയാനും പോലിസ് സ്റ്റേഷനു മുന്‍വശം പെട്ടെന്ന് ശരിയാക്കി തരും എന്നും പറഞ്ഞ് ബസ്സുകളെ വീണ്ടും തിരിച്ചു വിടുകയും ചെയ്തു. പക്ഷേ മൂന്ന് മാസമായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. പലപ്രാവശ്യം പരാതി നല്‍കിയിട്ടും പരിഹാരം ഇല്ലാത്തതിനാല്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ കോട്ടപ്പടി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ബസ്് സ്റ്റാന്റ് ബഹിഷ്‌കരിച്ച് മുമ്പുണ്ടായിരുന്ന നില തുടര്‍ന്നു സര്‍വീസ് നടത്തുമെന്ന് ആള്‍കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.യോഗത്തില്‍ കെ വി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം സി കുഞ്ഞിപ്പ, വി പി ശിവാകരന്‍, ഉസ്മാന്‍ മേലേതില്‍, കുഞ്ഞിക്ക കൊണ്ടോട്ടി, അബുലൈസ് മലപ്പുറം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക