|    Jun 24 Sun, 2018 4:43 pm
FLASH NEWS

ബസ്സുകള്‍ കൂട്ടിയിടിച്ച് 53 പേര്‍ക്ക് പരിക്ക്

Published : 24th May 2017 | Posted By: fsq

 

കടയ്ക്കല്‍: ചിതറ കല്ലുവെട്ടാന്‍ കുഴിയില്‍ സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 53 പേര്‍ക്ക് പരിക്ക്. ഗുരുതരാമായി പരിക്കേറ്റ 19 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ചിതറ പാങ്ങോട് റോഡില്‍ കല്ലുവെട്ടാന്‍കുഴി ലക്ഷം വീട് കോളനി ജങ്ഷനിന് ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ചിതറയില്‍ നിന്നും പാങ്ങോട്ടേയ്ക്ക് പോവുകയായിരുന്ന ത്രീഎസ് ബസ്സും, കല്ലറയില്‍ നിന്നും കടയ്ക്കലിലേക്ക് വരികയായിരുന്ന ദേവി ബസ്സും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇരു ബസ്സുകളുടെയും മുന്‍വശം തകര്‍ന്നു അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കടയ്ക്കലില്‍ നിന്നും അഗ്നിശമന സേനയും പോലിസുമെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ബസുകള്‍ വേര്‍പ്പെടുത്തി ഗതാഗതം പുനരാരംഭിച്ചത്. തൂറ്റിക്കല്‍ ശരത് ഭവനില്‍ അമല്‍(15), വളവുപച്ച ഹൗസില്‍ സുഫ്‌ന(20), നിലമേല്‍ മരോട്ടി വിളവീട്ടില്‍ നിഷാന(18), ദര്‍പ്പക്കാട് പുതുവിളപുത്തന്‍വീട്ടില്‍ സുമയ്യ(17), ചിതറ ദിവ്യാലയത്തില്‍ സത്യഭാമ(59), മതിര പുത്തന്‍വിളയില്‍ അഷ്‌റഫ്(60), മണലുവട്ടം കോണത്ത് വീട്ടില്‍ മുഹമ്മദ് റഷീദ്(50), ചിതറ മാങ്കോട് ചരുവിള പുത്തന്‍വീട്ടില്‍ ശരണ്യ(25), രാധാമണി(52), ഷിജി(29), സത്യന്‍ (62) മതിര, ഷീജ (43) ഭരതന്നൂര്‍, ബിന്ദു (44) കടയ്ക്കല്‍, സത്യഭാമ (50) കടയ്ക്കല്‍, പങ്കജാഷി (65) മാങ്കോട്,  ആശ (29) പാലച്ചിറമുക്ക്, മുഹമ്മദ് റഷീദ് (60) മാങ്കോട്, അഭിലാഷ് (രണ്ടര) പാലച്ചിറമുക്ക്, സഫീല ബീവി (52) മതിര, ഹസ്മി (18) നിലമേല്‍, ശര്യണ്യ (25) ഇരപ്പില്‍, ഷീലാസ് (65) പാലോട, സീന (33) മടത്തറ, റംലാ ബീവി (70) മതിര, ശോഭന കുമാരി (50) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ ഹസ്മി(18), കണ്ണന്‍(25), മൂന്ന്മുക്ക് ഷെമീം(20) ഭജനമഠം ബിന്ദു(32), പാങ്ങോട് അബ്ദുല്‍ ഷെരീഫ്(60), പാങ്ങോട് രാജീവ്(28), ചൊഴിയക്കോട് സൈലസ്(25), പാലോട് ഷെര്‍ളി(48), മാങ്കോട് ആശ(29), പാങ്ങോട് ബിന്ദു(44), കടയ്ക്കല്‍ സുമയ്യ22), പാകിസ്താന്‍മുക്ക് ഹാജിറ(50), പാക്‌സിതാന്‍മുക്ക് അരുണ്‍(19), തണ്ണിച്ചാല്‍ മുഹമ്മദ് യൂസഫ്(70), സൈഡിവാള്‍ ബാബു(58), കൊച്ചാലുംമൂട് അശ്വനി(21), തൂറ്റിക്കന്‍ കമലമ്മ(60), ഐറക്കുഴി ശരണ്യ (25), ഇരപ്പില്‍ പങ്കജാക്ഷി(65), മാങ്കോട് ഷെമീര്‍(30), മുള്ളിക്കാട് റംലബാവി(70), മതിര മുംതാസ്(16), മതിര ചന്ദ്രിക(34), ഐരക്കുഴി സഫീല(52), മതിര സീനത്ത് ബാവി(50), അഞ്ജുദാസ്(20), ഭജനമഠം സുഹാറാബിവി(65), കല്ലുവെട്ടാന്‍ കുഴി സജീന(42), പാങ്ങോട് ഹുസൈന്‍(50), മൈലമൂട് ഷീജ(43) , ഭരതന്നൂര്‍ നിസാറുദ്ദീന്‍ (45), കൊച്ചാലുംമൂട് ആദിത്യന്‍ (13), തൂറ്റിക്കല്‍ ഷെര്‍ളി(48), മാങ്കോട് സോമരാജന്‍(74), തൂറ്റിക്കല്‍ ഷൈലജ(36), തൂറ്റിക്കല്‍ അഭിരാമി(15), കല്ലുവെട്ടാന്‍കുഴി ചന്ദ്രിക(50), ഷീന(42).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss