|    Jul 24 Mon, 2017 10:22 am
FLASH NEWS
Home   >  News now   >  

ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

Published : 11th July 2016 | Posted By: mi.ptk

accident2

കണ്ണൂര്‍:  കണ്ണൂര്‍ ഇരിട്ടിക്കടുത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേയ്ക്ക് പോയ പ്രസാദ് ബസും ഇരിട്ടിയില്‍ നിന്ന് തലശ്ശേരിയിലേയ്ക്ക് വരികയായിരുന്ന മേരി മാതാ ബസും പുന്നാടിയില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസ്സുകളിലെയും ഡ്രൈവര്‍മാരും യാത്രക്കാരിയായ ഒരു സ്ത്രീയുമാണ് മരിച്ചത്. കരിക്കോട്ടു ലിജോ(36) സുരേഷ്(38) എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക