|    Apr 22 Sun, 2018 12:33 pm
FLASH NEWS

ബസ്സുകള്‍ കൂടിയിടിച്ച് 25 യാത്രക്കാര്‍ക്കു പരിക്ക്

Published : 17th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. കോട്ടയത്ത് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് 26ാം മൈലിന് സമീപത്തെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ എതിരേ വന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ റെജിമോന്‍ വര്‍ഗിസിന്റെ (42) വലുതുകാലില്‍ സാരമായ പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ സീറ്റില്‍ മുഖം ചെന്നിടിച്ചാണ് ഭൂരിഭാഗം യാത്രക്കാര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ മേരി ക്യൂന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. മുണ്ടക്കയത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വാഹനമിടിച്ചതോടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ഇറങ്ങിയോടി. കോട്ടയത്ത് ബസ് എടുത്തപ്പോള്‍ മുതല്‍ അശ്രദ്ധമായിട്ടാണ് ഡ്രൈവര്‍ വണ്ടി ഓടിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും യാത്രക്കാര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss