|    Oct 21 Sat, 2017 6:50 am
FLASH NEWS

ബസ്സുകള്‍ കയറുന്നില്ല; എടൂരിലെ ബസ് സ്റ്റാന്റ് നോക്കുകുത്തി

Published : 22nd October 2016 | Posted By: SMR

ഇരിട്ടി: മലയോരത്തെ പ്രധാന ടൗണായ എടൂരില്‍ ആറളം പഞ്ചായത്ത് പണിത ബസ്്്സ്റ്റാന്റ് ബസ്സുകള്‍ കയറാത്തതിനാല്‍ നോക്കുകുത്തിയായി മാറി. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് 1990ല്‍ പഞ്ചായത്ത് പണിത ബസ്് സ്റ്റാന്റാണ് 26 വര്‍ഷം കഴിഞ്ഞിട്ടും ബസ്സുകള്‍ കയറാതെ കിടക്കുന്നത്. പ്രാരംഭഘട്ടത്തില്‍ ബസ്സുകള്‍ കയറിയിരുന്നെങ്കിലും പിന്നീട് പിറകോട്ടടിക്കുകയായിരുന്നു. ബസ്് സ്റ്റാന്റിനെ ആശ്രയിച്ച് കോംപ്ലക്‌സില്‍ മുറിയെടുത്ത വ്യാപാരികളും കച്ചവടക്കുറവ് മൂലം ബുദ്ധിമുട്ടുകയാണ്. ബസ്സുകള്‍ കയറുന്നില്ലെങ്കിലും പഞ്ചായത്ത് പ്രാഥമിക സൗകര്യങ്ങള്‍ക്കായി സൗകര്യപ്രദമായ കംഫര്‍ട്ട് സ്റ്റേഷന്‍ പണിതിരുന്നു. ഇതാവട്ടെ മിക്ക ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന അവസ്ഥയാണെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. ബസ്സുകള്‍ പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും സൗകര്യപ്രദമായ സൗകര്യം ഏര്‍പ്പെടാത്താത്തതും പിന്നില്‍ നിര്‍മിക്കേണ്ട കോംപ്ലക്‌സ് മുന്നില്‍ നിര്‍മിച്ചതും ബസ്സ്റ്റാന്റിന്റെ മനോഹാരിത ഇല്ലാതാക്കിയിട്ടുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെ ബസ് സ്റ്റാന്റ് നിര്‍മിച്ചതാണ് ബസ് സ്റ്റാന്റ് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനു കാരണം. നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ചു ബസ് കയറുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക