|    Oct 17 Tue, 2017 6:58 pm
FLASH NEWS

ബസ്സുകളുടെ മല്‍സരയോട്ടം; ആറാംകല്ലിനടുത്ത് സ്വകാര്യബസ് മറിഞ്ഞ് 28 പേര്‍ക്കു പരിക്ക്

Published : 28th November 2016 | Posted By: SMR

മണ്ണുത്തി: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തി തോട്ടപ്പടി ആറാംകല്ലിനടുത്ത് അമിത വേഗതയില്‍ ഓടിയ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പതരയോടയായിരുന്നു അപകടം. ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്. പാലക്കാടു നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന മോന്‍സി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ മല്‍സരിച്ചു വരികയായിരുന്ന ബസ് ദേശീയപാതയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ട്രാക്കിലൂടെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നുവെന്നും സഡന്‍ ബ്രേക്ക് ചെയ്തതോടെയാണ് ബസ് മറിഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു. ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. മിക്കവര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരതരമല്ല. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. 23 പേരെ തൃശൂര്‍ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയിലും അഞ്ചു പേരെ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് സഡന്‍ ബ്രേക്ക് ചെയ്തതിന്റെ ആഘാതത്തില്‍ തലയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടണ്ട്. പലരേയും സ്വകാര്യ വാഹനങ്ങളിലും ഓട്ടോകളിലുമാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിലേറെയും പാലക്കാട് സ്വദേശികളാണ്. അപകടത്തില്‍ ബസിന്റെ ടയറും ആക്‌സിലേറ്ററുമടങ്ങുന്ന യന്ത്രഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലാണ്. ടാറിട്ട  റോഡില്‍ നിന്നു മാറി ദേശീയപാതയുടെ സമാന്തരപാത നിര്‍മാണത്തിനായുള്ള മണ്‍ റോഡിലേക്കാണ് ബസ് നിരങ്ങി മറിഞ്ഞത്. ടാറിട്ട റോഡിലായിരുന്നു ബസ് നിരങ്ങി മറിഞ്ഞതെങ്കില്‍ തീ പടരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക