|    Nov 18 Sat, 2017 9:26 pm
FLASH NEWS

ബസ്സുകളുടെ മല്‍സരയോട്ടം, ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

Published : 16th June 2017 | Posted By: fsq

 

വടകര: മല്‍സരിച്ചെത്തിയ ബസ്സിലെ ജീവനക്കാര്‍ തമ്മിലടിച്ചു ബസ് െ്രെഡവര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വടകര പുതിയ ബസ്സ്സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന മസാഫി ബസ് ജീവനക്കാരും, ഇതേ ദിശയില്‍ നിന്നും വരികയായിരുന്ന ഡിടിഎസ് 4 എന്ന ബസ്സിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മസാഫി ബസ് ബ്ലോക്ക് ചെയ്ത് ഡിടിഎസിലെ ഡ്രൈവറെ സ്റ്റാന്‍ഡിലേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശി നൗഷാദിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമാ സ്‌റ്റൈലില്‍ ബസ് ബ്ലോക്ക് ചെയ്ത് ജീവനക്കാരനെ മര്‍ദിച്ച ശേഷം ബസ് എടുത്ത് മാറ്റാനുള്ള ശ്രമം യാത്രക്കാര്‍ തടഞ്ഞു. ഇതിനിടയില്‍ ബസ് ജീവനക്കാരും, നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ പോലിസ് എത്തി രംഗം ശാന്തമാക്കി. ഇരു ബസ്സുകളും, ജീവനക്കാരേയും പോലിസ് കസ്റ്റഡിയിലെടുത്തു. സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും, അടിപിടിയും നിത്യ സംഭവമാണെങ്കിലും പോലിസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നു പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക