|    Jul 27 Thu, 2017 10:20 am
FLASH NEWS

ബസ്സുകളുടെ നടത്തിപ്പ്: വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്

Published : 8th October 2016 | Posted By: Abbasali tf

കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ബസുകളുടെ നടത്തിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ എംപ്ലോയിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. സ്‌കുള്‍ ബസുകള്‍ എന്നപേരില്‍ വാഹനങ്ങള്‍ വാങ്ങി ടാക്‌സ് ഇളവ്് നേടുകയും ഇവ സ്വകാര്യ ട്രാവല്‍സിന് ഉപയോഗിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതുമൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായും ഇവര്‍ പറഞ്ഞു. ഇതിനെതിരേ ആര്‍ടിഒയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ സ്‌കൂള്‍ അധികൃതരെ സഹായിക്കുകയാണ് ചെയ്തതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംഭവം വിവാദമായപ്പോള്‍ ബസുകള്‍ പ്രൈവറ്റ് ട്രാവല്‍സ് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ, ജില്ലാപ്രസിഡന്റ് റാഫോല്‍ സേവ്യര്‍, ജോ. സെക്രട്ടറി രോഹിത് മോഹന്‍, സംസ്ഥാന ട്രഷറര്‍ പി എസ് ശ്രീധരന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക