|    Oct 17 Tue, 2017 8:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബസ്സുകളില്‍ സിസിടിവി കാമറ സ്ഥാപിക്കും

Published : 16th July 2016 | Posted By: SMR

മാനന്തവാടി: സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളും, പീഡനങ്ങളും നിത്യേന വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള കാരേജ് വാഹനങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച നിയമം കൊണ്ടുവരുന്നത്. ഡല്‍ഹിയില്‍ യുവതി ബസ്സില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ഗവ. ബസ്സുകളില്‍ ഉള്‍പ്പെടെ കാമറകള്‍ സ്ഥാപിക്കാന്‍ ആലോച്ചിച്ച് തുടങ്ങിയത്. 10 സീറ്റുകള്‍ മുതല്‍ 20 സീറ്റുകള്‍ വരെയുള്ള വാഹനങ്ങളില്‍ ഒരു സിസിടിവി കാമറയും അതിന് മുകളില്‍ സീറ്റുകളുള്ള വാഹനങ്ങളില്‍ 2 കാമറകളും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ സ്ത്രീകളുടെ ഇരിപ്പിടത്തിന് അരികിലായി അലാറം ബെല്ലും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കി വാഹനം നിര്‍ത്താനാണ് അലാറം ബെല്‍ സ്ഥാപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക