|    Dec 11 Tue, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബസ്സുകളില്‍ ഓട്ടോമാറ്റിക് വാതില്‍ സ്ഥാപിക്കല്‍; സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: സിറ്റി സര്‍വീസ് ഉള്‍പ്പെടെയുള്ള ബസ്സുകളില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അപ്പീലിലെ ആവശ്യം പരിഗണിക്കാ ന്‍ സമയം വേണമെന്ന് സര്‍ക്കാ ര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇത് അനുവദിച്ച് അപ്പീല്‍ നാലാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
സിറ്റി സര്‍വീസില്‍ ഉള്‍പ്പെടെ ഡോ ര്‍ ഷട്ടറുകള്‍ നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരേ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹരജി ഒക്ടോബര്‍ 30ന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഡോറുകള്‍ക്കു പകരം ന്യൂമാറ്റിക് ഡോര്‍ ഷട്ടറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ഇതാകുമ്പോള്‍ ഡ്രൈവര്‍ക്ക് നേരിട്ട് ഡോറുകള്‍ തുറക്കാനും അടയ്ക്കാനും കഴിയുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നേരത്തേ ഇത്തരം ഓട്ടോമാറ്റിക് ഡോറുകള്‍ സ്ഥാപിക്കുന്നതിനെ ഹരജിക്കാര്‍ എതിര്‍ത്തതിനാലാണ് ഇത് ഒഴിവാക്കിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സമയം അനുവദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss