|    Mar 23 Thu, 2017 2:01 pm
FLASH NEWS

ബസ്സുകളിലെ സാങ്കേതിക തകരാര്‍: മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: സാങ്കേതിക തകരാറുള്ള ബസ്സുകളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി നിര്‍ബന്ധിക്കുന്ന സംഭവത്തില്‍ കോര്‍പറേഷന്‍ എംഡിയും ടെക്‌നിക്കല്‍ ഡയറക്റ്ററും വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഒരു സംഘം ഡ്രൈവര്‍മാര്‍ പേരുവയ്ക്കാതെ സമര്‍പ്പിച്ച പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് കോര്‍പറേഷന് നോട്ടീസയക്കാന്‍ കമ്മീഷന്‍ ആക്റ്റി—ങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവിട്ടത്. വിശദീകരണങ്ങള്‍ നവംബര്‍ 3ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ സമര്‍പ്പിക്കണം. കെഎസ്ആര്‍ടിസിയില്‍ ബോഡി നിര്‍മിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് പരാതിയില്‍ പറയുന്നു. ഹെഡ്‌ലൈറ്റ് ഘടിപ്പിക്കുന്നതുപോലും അശാസ്ത്രീയമായിട്ടാണ്. ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ ഡ്രൈവറെ കുറ്റക്കാരനാക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക