|    May 21 Mon, 2018 10:16 pm

ബസ്സുകളിലും മാര്‍ക്കറ്റുകളിലും മോഷണം നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍

Published : 10th August 2016 | Posted By: SMR

ആലത്തൂര്‍: ബസ്സുകളിലും തിരക്കുള്ള മാര്‍ക്കറ്റുകളിലും സ്ഥിരമായി മോഷണം നടത്തുന്ന മോഷ്ടാക്കളെ ആലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി നടത്തറ നടുവീട്ടില്‍ വര്‍ഗീസ് (57), പാലക്കാട് മുണ്ടൂര്‍ നൊച്ചുക്കുള്ളി വീട്ടില്‍ രാജേഷ് (35) എന്നിവരെയാണ് ആലത്തൂര്‍ എസ്ഐഎസ് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
സ്‌റ്റേഷനില്‍ കൊണ്ട് വന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വടക്കഞ്ചേരി ,ആലത്തൂര്‍ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആലത്തൂര്‍ സബ്ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ പോയ തരൂര്‍ കുരുത്തിക്കോട് ശേഖരന്‍ മാസ്റ്ററുടെ (81) 20,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹം നല്‍കിയ പരാതി പ്രകാരം പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
മെഡിക്കല്‍ സ്റ്റോറിലെ സിസിടിവി ദൃശ്യമാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ സഹായമായത്. ഹോം ഗാര്‍ഡ് വെങ്കിടാചലമാണ് ബസ് സ്റ്റാന്‍ഡില്‍ വച്ച് ഇവരെ തിരിച്ചറിഞ്ഞത്.
സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന സിവില്‍ പോലിസ് ഓഫിസര്‍മാരായ സൂരജും സന്തോഷുമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss