|    May 25 Thu, 2017 6:51 am
FLASH NEWS

ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്

Published : 1st October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: എംസി റോഡില്‍ തുരുത്തിക്ക് സമീപം കെഎസ്ആര്‍ടിസി ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തുരുത്തി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനങ്ങളെ മറികടന്നെത്തിയ പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്ക് അപ് വാന്‍ പൂര്‍ണമായി തകര്‍ന്നു. വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ആന്റണി മുത്തുവിനെ പോലിസ്  വാഹനത്തില്‍ ചെത്തിപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വലത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും, വയറിനും ഗുരുതര പരിക്ക് പറ്റിയ ഇയാളെ പിന്നീട്  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ കെഎസ്ആര്‍ ടിസി ബസ് ഡ്രൈവര്‍ വള്ളംകുളം സ്വദേശി അഷ്‌ലാലിന്റെ വാരിയെല്ലിന് പരിക്കുണ്ട്.അപകടത്തെ തുടര്‍ന്ന്  ഇതുവഴിയുള്ള  ഗതാഗതം തടസപ്പെട്ടു. ചങ്ങനാശ്ശേരി പോലിസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day