|    Nov 23 Thu, 2017 1:11 pm
FLASH NEWS

ബസ്സും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

Published : 2nd December 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ദേശീയപാത 183ല്‍ 59ാംമൈല്‍ കൊളുന്തുപുരയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്.എരുമേലി മുക്കൂട്ടുതറ ഈറ്റ കുഴയില്‍ ഷാജി ജോസഫ് (36), വണ്ടന്‍മേട് മംഗളം പടി പച്ചാടത്തില്‍ ആര്‍ വിനോദ് (36), വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റ് അഗസ്റ്റിന്‍ പി (28), പെരിയാര്‍ ജിന്ന ഡന്റല്‍ ക്ലിനിക്ക് രഹാന (37), എരുമേലി തുണ്ടത്തി കുന്നേല്‍ മനുമോള്‍ പി ജോസഫ് (31), ചെങ്ങന്നൂര്‍ പള്ളിയില്‍ തേക്കല്‍ മോഹന്‍ (54), ലോറി െ്രെഡവര്‍ തൃശൂര്‍ പൊന്‍ മണിവീട്ടില്‍ ആന്റു (37), അണക്കര സ്വദേശി ശാന്തമ്മ (67), വൈക്കം ലക്ഷംവീട് കോളനി സുനീഷ് (38), കണ്ടക്ടര്‍ നെടുംകണ്ടം പുരയിടത്തില്‍ തെക്കേതില്‍ ദിലീപ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും നെറ്റിയിലും കൈകാലുകള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. കോട്ടയത്ത് നിന്നു നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ബസ്സും കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് തമ്മിലിടിച്ചത്. കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെഎസ്ആര്‍ടിസി ബസ് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. മൂന്നു മണിക്കുറോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ റോഡില്‍ നിന്നു നീക്കം ചെയ്തത്. വണ്ടിപ്പെരിയാര്‍ എസ്‌ഐ സൈഫുദ്ദീന്‍ പീരുമേട് ഫയര്‍ഫോഴ്‌സ് ഇന്‍ ചാര്‍ജ് വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡിലൂടെ ഡീസല്‍, ഓയില്‍ എന്നിവ ഒഴുക്കിയത് അപകട സാധ്യത ഉയര്‍ത്തിയതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘം ഇവ കഴുകി നീക്കം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക