|    Oct 18 Wed, 2017 12:20 am
FLASH NEWS

ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്

Published : 13th March 2016 | Posted By: SMR

തെന്മല: കെഎസ്ആര്‍ടിസി ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യാത്രികരായ ഒമ്പതു പേര്‍ക്ക് പരിക്ക്.
ഇടപ്പാളയം പുത്തന്‍ വീട്ടില്‍ ആരോമല്‍ (2), കഴുതുരുട്ടി അനിഭവനില്‍ ദീപ (35),തെന്‍മല ശശിഭവനില്‍ ആതിര (20), കഴുതുരുട്ടി അക്ഷരാഭവനില്‍ ആര്യ (20), ഒറ്റക്കല്‍ ആദിതൃനിവാസില്‍ അനീഷ് (19), ഇടമണ്‍ 34 ഷാനാമന്‍സിലില്‍ സുലൈയ്മാന്‍ (65), നെടുംമ്പാറ അനിത (19), ഉറുകുന്ന് മോഹനവിലാസത്തില്‍ സുകുമാരന്‍(69), ബസ്സ് ഡ്രൈവര്‍ കൊല്ലം കാവനാട് തെക്കേപാലവിള വീട്ടില്‍ വിനോദ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഒറ്റക്കല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
പുനലൂരില്‍ നിന്നും ആരൃങ്കാവിലേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പെട്ടവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക