|    Jan 22 Sun, 2017 1:13 am
FLASH NEWS

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്

Published : 15th November 2015 | Posted By: SMR

വളപട്ടണം: ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരിക്ക്. ഇന്നലെ രാവിലെ എട്ടോടെ വളപട്ടണം പാലത്തിനു സമീപമാണ് സംഭവം. പരിക്കേറ്റ പാപ്പിനിശ്ശേരി കീച്ചേരിയിലെ ഷംസീറി(25) നെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന കെടിസി ടൂറിസ്റ്റ് ബസ്സും പുതിയതെരു ഭാഗത്തേക്കു വരികയായിരുന്ന ഷംസീറിന്റെ കെഎല്‍ 13 എഎ 498 നമ്പര്‍ ബൈക്കുമാണ് അപകടത്തി ല്‍പ്പെട്ടത്. ഷംസീറിന്റെ കാലിനു സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണു യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. വളപട്ടണം പോലിസ് സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക