|    Dec 14 Thu, 2017 10:01 am
FLASH NEWS

ബസ്സും തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

Published : 2nd December 2017 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല തീര്‍ഥാടന പാതയില്‍ ളാഹക്ക് സമീപം ചെളിക്കുഴിയില്‍ കെഎസ്ആര്‍ടിസി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11.45ഓടെയാണ് അപകടം.  ഗുരുതരമായി പരിക്കേറ്റ ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയകളായ ഗുരുവര്‍ധന്‍(23), ചന്ദ്ര(38), വെങ്കിടേശ്വര റാവു(27) ടെംപോ ട്രാവലര്‍ ഡ്രൈവര്‍ കോട്ടയം സ്വദേശി മനോജ്(36) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും വെങ്കിട ദുര്‍ഗാ പ്രസാദ്(32), മല്ലികാര്‍ജ്ജുന്‍(38), ലക്്മിപാടി(26), വെങ്കിടേശ്വര റാവു(37), ശ്രീനിവാസ റെഡ്ഢി(27), ശ്രീന്നു(35), നരസിംഹ(45), വെങ്കിട നാരായണ(53), നാഗേഷ് റാവു(35), വിജയ മണികണ്ഠന്‍(5) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറിലേക്ക് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിയി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നിന്നും വിളിച്ച ടാക്‌സി വാഹനമാണ് അപകടത്തില്‍ പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക