|    Aug 20 Sun, 2017 9:50 am
Home   >  Todays Paper  >  Page 1  >  

ബസ്സും ജീപ്പും കൂട്ടിയിടിച്ച് കുട്ടികളടക്കം ആറു പേര്‍ മരിച്ചു

Published : 6th August 2017 | Posted By: fsq

അപകടത്തില്‍ മരിച്ച അബ്ദുറഹിമാന്‍, സുബൈദ, മുഹമ്മദ് നിഷാല്‍, ജസ, ഹന ഫാത്തിമ, പ്രമോദ്

താമരശ്ശേരി: ദേശീയപാതയില്‍ അടിവാരത്തിനടുത്ത് കമ്പിപ്പാലം വളവില്‍ ജീപ്പും ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജീപ്പ് യാത്രക്കാരായ കുടുംബത്തിലെ അഞ്ചു പേരടക്കം ആറു പേര്‍ മരിച്ചു. മൂന്നു കുട്ടികളടക്കം 10 പേര്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുര്‍റഹ്മാന്‍ (65), ഭാര്യ സുബൈദ (55), ഇവരുടെ മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാല്‍ (8), അബ്ദുര്‍റഹ്മാന്റെ മകള്‍ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖിന്റെയും മകള്‍ ഹന ഫാത്തിമ (11), മറ്റൊരു മകള്‍ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മല്‍ മജീദിന്റെയും മകള്‍ ജസ (1), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പുളിക്കല്‍ പ്രമോദ് (45) എന്നിവരാണ് മരിച്ചത്.അബ്ദുര്‍റഹ്മാനും സുബൈദയും പ്രമോദും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവും വഴിയാണ് കുട്ടികള്‍ മരിച്ചത്. ഷാജഹാന്‍ (35), ഭാര്യ ഹസീന (26), മകന്‍ മുഹമ്മദ് നിഹാല്‍ (4), സഫീന (30), മക്കളായ ഖദീജ നിയ (8), ആയിശ നുഹ (6), കാറില്‍ ഉണ്ടായിരുന്ന മേലാറ്റൂര്‍ കുളക്കാട്ടില്‍ മുഹമ്മദലി (64), ഭാര്യ മൈമൂന (58), ബസ്സിലുണ്ടായിരുന്ന കുന്ദമംഗലം സ്വദേശി ഹാജിറ (36), പടനിലം സ്വദേശി ആമിന (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഖദീജ നിയയെ നഗരത്തിലെ സ്വകാര്യ  ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയനാട്ടിലെ ബന്ധുവീട് സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു ജീപ്പില്‍ മടങ്ങുകയായിരുന്നു അബ്ദുര്‍റഹ്മാനും കുടുംബവും. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്ന രാജഹംസം ബസ്സും ജീപ്പും കൂട്ടിയിടിച്ചതോടെ പിന്നാലെ വന്ന കാറും അപകടത്തില്‍ പെടുകയായിരുന്നു.  സമീപവാസികള്‍ ജീപ്പ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അബ്ദുര്‍റഹ്മാന്റെ മക്കള്‍: ഷാജഹാന്‍, മുഹമ്മദ് ഷാനിര്‍ (ദമ്മാം), സഫീറ, സഫീന. മരുമക്കള്‍: ഹസീന, ഷഫീഖ്, മജീദ്. ഹസീനയാണ് മരിച്ച മുഹമ്മദ് നിഷാലിന്റെ മാതാവ്. വടുവന്‍ചാല്‍ കടച്ചിക്കുന്ന് പുളിമൂട്ടില്‍ മുത്തു എന്ന ചിന്നപ്പന്റെയും പ്രഭയുടെയും മകനാണ് മരിച്ച പ്രമോദ് (33). ഭാര്യ: സനിത. മകള്‍: ദേവനന്ദ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക