|    Mar 24 Fri, 2017 11:54 am
FLASH NEWS

ബസ്സില്‍ മോഷണ ശ്രമം; തമിഴ് യുവതി പിടിയില്‍

Published : 28th June 2016 | Posted By: SMR

കോട്ടയം: സ്വകാര്യ ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയിലായി. തമിഴ്‌നാട് തുത്തൂക്കുടി അണ്ണാനഗര്‍ സ്വദേശിനി മുരുകമ്മ(28)യാണ് കോട്ടയം വെസ്റ്റ് പോലിസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെ കോട്ടയം നഗരത്തില്‍ ചന്തക്കവലയിലായിരുന്നു സംഭവം.
കെ കെ റോഡിലൂടെ കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് മോഷണ ശ്രമം നടന്നത്. തയ്യല്‍ ജോലി ചെയ്യുന്ന വടവാതൂര്‍ പുത്തന്‍പുരയില്‍ ലത ഷൈന്‍ എന്ന സ്ത്രീ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ഇവരുടെ ബാഗ് തുറന്ന് ഇതേ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മുരുകമ്മ പേഴ്‌സെടുക്കുന്നത് കണ്ട് മറ്റൊരു യാത്രക്കാരിയാണ് വിവരം അറിയിച്ചത്.തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് മരുകമ്മയെ പിടികൂടി കോട്ടയം വെസ്റ്റ് പോലിസിനു കൈമാറി. 1300 രൂപയാണ് ലതയുടെ പഴ്‌സില്‍ ഉണ്ടായിരുന്നത്. തയ്യല്‍ സാമഗ്രികള്‍ വാങ്ങുന്നതിനായ് ചന്തക്കവലയിലേക്കു വരികയായിരുന്നു ലത.
യഥാസമയം കണ്ടതിനാല്‍ ഇവരുടെ പണം പോയില്ല. വെസ്റ്റ് എസ്‌ഐ എം ജെ അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത മുരുകമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടന്നു മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട യുവതിയാണ് ഇവരെന്നും അഡ്രസ് വ്യാജമാണെന്നും പോലിസ് പറഞ്ഞു.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക