|    Nov 25 Sat, 2017 7:36 am
FLASH NEWS

ബസ്സില്‍ മാല മോഷണം; മൂന്ന് തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

പത്തനംതിട്ട: ബസ് യാത്രക്കാരിയില്‍നിന്ന് അഞ്ച് പവന്റെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്നു സ്ത്രീകള്‍ പിടിയില്‍. മാടമണ്‍ സ്വദേശി സതിയമ്മ പത്തനംതിട്ടയിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മാല മോഷണം പോയത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയശേഷമാണ് മാല പോയവിവരം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ ഇവര്‍ പത്തനംതിട്ട പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലിസ് ഇവരെയുംകൂട്ടി നഗരത്തില്‍ നടത്തിയ തിരച്ചിലിലാണ് ഓട്ടോറിക്ഷയില്‍ പോവുന്നതിനിടെ സംഘത്തെ പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ അഞ്ജലി (28), സുമതി (40), പ്രിയ (20) എന്നിവരാണ് പിടിയിലായത്. എന്നാല്‍ പേര് വ്യക്തമാണെന്ന് ഉറപ്പാക്കാന്‍ കഴിയില്ലെന്നും ഇവര്‍ക്ക് തിരുവനന്തപുരം,               കൊല്ലം ജില്ലകളില്‍ സമാന കേസുകള്‍ ഉണ്ടെന്നുള്ളത് അന്വേഷിച്ച് വരികയാണെന്നും സിഐ ടി ബിജു, എസ്‌ഐ യു ബിജു പറഞ്ഞു. പിടിയിലായവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക