|    Nov 24 Fri, 2017 8:19 pm
FLASH NEWS

ബസ്സില്‍ ബാഗിനുള്ളിലാക്കി കടത്തിയ മൂന്നു കിലോ കഞ്ചാവ് പിടികൂടി

Published : 11th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസ്സില്‍ ബാഗിനുള്ളിലാക്കി കടത്തിയ മൂന്നു കിലോഗ്രാം കഞ്ചാവ് പോലിസ് പിടികൂടി. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ കഞ്ചാവാണ് പോലിസ് പിടിച്ചെടുത്തത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബസ് തടഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. ബസ്സില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നതായി കണ്ടെന്നു യാത്രക്കാര്‍ അറിയച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയെ പിടികൂടുന്നതിനായി പിന്നാലെ പോയി. ഈ സമയം ബസ്സിനുള്ളില്‍ കഞ്ചാവ് ഉണ്ടായിരുന്ന വിവരം എക്‌സൈസ് സംഘം അറിഞ്ഞിരുന്നില്ല. പിന്നീട് ബസ്സിനുള്ളില്‍ യാത്രക്കാരുടെ അല്ലാത്ത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ്സിനുള്ളില്‍ കഞ്ചാവുണ്ടെന്ന വിവരം എക്‌സൈസിനും ലഭിച്ചിരുന്നു. ബസ്സിനെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം എത്തുന്നതിന് മുമ്പ് എസ്‌ഐ എ എസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബസ് തടഞ്ഞ് നിറുത്തി കഞ്ചാവ് പിടികൂടുകയായിരുന്നു. കുമളിയില്‍ നിന്നു കോട്ടയത്തേക്ക് ടിക്കറ്റ് എടുത്ത ഒരാള്‍ ഇടയക്ക് ഇറങ്ങിയതായി ബസ് ജീവനക്കാര്‍ അറിയിച്ചതായി പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക