|    Jan 20 Fri, 2017 11:30 am
FLASH NEWS

ബസ്സില്‍ ഫോട്ടോയെടുക്കുന്നത് തടഞ്ഞ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം

Published : 11th March 2016 | Posted By: SMR

അടിമാലി: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരുടെ ഫോട്ടോയെടുക്കുന്നത് തടഞ്ഞ കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം.ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ന് ആനച്ചാല്‍ ആഡിറ്റിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ വലതു കൈയുടെ ചെറുവിരലിന്റെ അസ്ഥിയ്ക്ക് പൊട്ടലേറ്റ എല്ലക്കല്‍ കണ്ടത്തില്‍ എബിന്‍ മാധവന്‍ (29) നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചിത്തണ്ണിയില്‍ നിന്നും മദ്യലഹരിയില്‍ വാഹനത്തില്‍ കയറിയ സാജന്‍ എന്ന യാത്രക്കാരനും മറ്റു യാത്രക്കാരുമായി വാക്കേറ്റം ഉണ്ടായിരുന്നു. അടിമാലിക്കു ടിക്കറ്റെടുത്തിരുന്ന സാജന്‍ മറ്റുള്ളവരുടെ ഫോട്ടോകള്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടക്ടര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ എബിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് പണം തിരികെ നല്‍കി സര്‍വീസ് അവസാനിപ്പിച്ചു. ആക്രമണം നടത്തിയ നെല്ലിമറ്റത്ത് വാടകയ്ക്കു താമസിച്ചു വരുന്ന ഇടുക്കി ജോസ്ഗിരി തമ്പുഴയില്‍ സാജന്‍ മാത്യു (33) നെ നാട്ടുകാര്‍ പിടിച്ചു നിര്‍ത്തി വെള്ളത്തൂവല്‍ പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക