|    Jul 22 Sun, 2018 2:56 am
FLASH NEWS

ബസ്സില്‍ പിടിച്ചുപറിയും മോഷണവും വ്യാപകം; യുവതിയുടെ സ്വര്‍ണവള നഷ്ടപ്പെട്ടു

Published : 24th September 2017 | Posted By: fsq

 

പേരാമ്പ്ര : ബസുകളിലും ഫുട്പാത്തുകള്‍ കേന്ദ്രീകരിച്ചും മോഷണവും പിടിച്ചുപറിയും വ്യാപകമായി.ശനിയാഴ്ച വൈകീട്ട് നരയംകുളത്തെ തറേങ്കില്‍ ഷര്‍ളിയുടെ ഒരു പവന്‍ സ്വര്‍ണ്ണവള ബസ്സില്‍ നിന്ന് കളവ് പോയി. വളക്ക് പൊട്ടുള്ളതുകൊണ്ട് പാഴ്‌സിലിട്ട് കൈയിലുള്ള കവറില്‍ സൂക്ഷിച്ചതായിരുന്നു. ചെറുവണ്ണൂരില്‍ ബന്ധുവിന്റെ  കല്യാണ വീട്ടില്‍ പോകാനായി ബസ് സ്റ്റാന്റില്‍ നിന്നും വടകരക്കുള്ള തരുണ്‍ ബസ്സില്‍ കയറിയതായിരുന്നു. തിരക്കുള്ളതുകൊണ്ട് പുറകിലൂടെയാണ് കയറിയത്. കയറിയ സമയത്ത് വളയുള്ള പാഴ്‌സ് കവറില്‍ ഉണ്ടായിരുന്നു . എന്നാല്‍ ഒരു അഞ്ച് മിനുട്ട് കഴിഞ്ഞ് നോക്കുമ്പോള്‍ പാഴ്‌സ് അപ്രത്യക്ഷമായി. തുടര്‍ന്ന് ഇവര്‍ സ്റ്റാന്റില്‍ തന്നെ ഇറങ്ങി ബസ് സ്റ്റാന്റിനു മുകളില്‍ നേരത്തെപോയ കടയില്‍ പോയി കവറില്‍ തിരഞ്ഞ് തിരിച്ചു വരുമ്പോള്‍ കോണിക്കൂടിനു മുകളില്‍ നിന്നും പാഴ്‌സ് കിട്ടി. എന്നാല്‍ വള അതില്‍ ഉണ്ടായിരുന്നില്ല. യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പും മോഷണം നടന്നിരുന്നു. ബസില്‍ നിന്നും യാത്രക്കാരിക്കൊപ്പമുളള കുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. ഫുട്പാത്തില്‍ കൂടി നടന്നു പോകുന്നതിനിടെ കഴിഞ്ഞ ദിവസം മധ്യവയസ്‌കയുടെ മോതിരം നഷ്ടപ്പെട്ടതായും പറയപ്പെടുന്നു.പരാതി നല്‍കി പിറകെ നല്‍കാന്‍ പോകാന്‍ മടിച്ചത് കൊണ്ട് ഇവര്‍ തുടര്‍ നടപടിക്ക് ശ്രമിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss