|    Jun 29 Thu, 2017 11:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബസ്സില്‍ കടത്തിയ കഞ്ചാവുമായി അറസ്റ്റില്‍

Published : 24th August 2016 | Posted By: SMR

മഞ്ചേശ്വരം: മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന മൂന്നു കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ മഞ്ചേശ്വരം എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൗക്കി ആസാദ് നഗര്‍ ഇജാസ് മന്‍സിലില്‍ അഹ്മദി(45)നെയാണ് മഞ്ചേശ്വരം എക്‌സൈസ് സിഐ എന്‍ ശങ്കര്‍, അഡീ. ഇന്‍സ്‌പെക്ടര്‍മാരായ റിനിഫെര്‍ണാണ്ടസ്, പ്രിവന്റിവ് ഓഫിസര്‍ ഉമ്മര്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മഞ്ജുനാഥ് ആള്‍വ, സുധീഷ്, സജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പൊതുമാര്‍ക്കറ്റില്‍ ഇതിന് 80,000 രൂപ വിലമതിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു പിടികൂടിയ കഞ്ചാവ്. പ്ലാസ്റ്റിക് കവറിലാക്കി സീറ്റിനടിയില്‍വച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് നാലിനാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക