|    Jan 22 Sun, 2017 10:02 pm
FLASH NEWS

ബസ്സില്‍ കടത്തിയ എട്ടരക്കിലോ ചന്ദനം പിടികൂടി

Published : 31st July 2016 | Posted By: SMR

കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് ബസ്സില്‍ കടത്തിക്കൊണ്ടു വന്ന ചന്ദനം ഗോപാലപുരം ചെക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടി.
ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 8.500 കിലോഗ്രാം ചന്ദനമുട്ടികള്‍ ലഭിച്ചത്. മുറിച്ചെടുത്ത നിലയില്‍ പതിനാലോളം ചന്ദനത്തടികളാണ് സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്നത്.
എന്നാല്‍, ചന്ദനം കടത്തിക്കൊണ്ടു വന്നവരെ കുറിച്ച് വിവരമില്ല. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീത് കാരാണിസത്തിന്റെ നേതൃത്വത്തിലാണ് ചന്ദനമുട്ടികള്‍ പിടിച്ചെടുത്തത്. പിടികൂടിയ ചന്ദന മുട്ടികള്‍ കൊല്ലങ്കോട് വനം വന്യജീവി വകുപ്പ് റേഞ്ച് ഓഫിസില്‍ ഏല്‍പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക