|    Apr 28 Fri, 2017 5:44 pm
FLASH NEWS

ബസ്സില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Published : 15th November 2016 | Posted By: SMR

മുണ്ടക്കയം: വില്‍പ്പനയ്ക്കുള്ള കഞ്ചാവുമായെത്തിയ മധ്യവയസ്‌കനെ  ബസ്സില്‍ നിന്നു പിടികൂടി. കൊല്ലം പുള്ളിക്കട കോളനി പുതുവല്‍പുരയിടം സജീന മന്‍സിലില്‍ അശോകന്‍ (51) നെയാണ് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ച് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മണ്ഡലകാലത്തോടനുബന്ധിച്ച് വാഹന പരിശോധന കര്‍ശനമാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ സ്‌ക്വാഡിലുള്ള കെ എന്‍ സുരേഷ് കുമാര്‍ ഇന്നലെ രാവിലെ 10.30ഓടെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസ്സുകളില്‍ നടത്തിയ പരിശോധനയിലാണ് അശോകന്‍ പിടിയിലാവുന്നത്. പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് അരയില്‍ വച്ചു കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ കൊല്ലത്തെ സ്ഥിരം കഞ്ചാവു കടത്തുകാരനാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അറസ്റ്റിന് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷ്, ഡിവൈഎസ്പിയുടെ സ്‌കാഡ് അംഗം കെ എന്‍ സുരേഷ് കുമാര്‍, പി ആര്‍ നജീബ്, മുഹമ്മദ് ഹനീഫ, കെ സി സുരേന്ദ്രന്‍, ടി ജി സന്തോഷ് കുമാര്‍, ടി രജനി നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day