|    Apr 28 Fri, 2017 3:56 am
FLASH NEWS

ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Published : 29th June 2016 | Posted By: SMR

കടുത്തുരുത്തി: ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡരികിലെ പരസ്യബോര്‍ഡില്‍ ഇടിച്ചു അപകടം. ഇന്നലെ രാവിലെ 10.45ഓടെ കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനു സമീപമാണ് അപകടം.
കാര്‍ യാത്രക്കാരായ കൊട്ടാരക്കര കോതാരം അമ്മന്‍നഗര്‍ 101ാം പട്ടത്താനം വീട്ടില്‍ മായാ റാണി (40), രണ്ട് വയസ്സുകാരി മകള്‍, കാര്‍ ഡ്രൈവര്‍ ഷിബു (38) എന്നിവര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.
തൃപ്പൂണിത്തുറയിലേക്കു പോവൂകയായിരുന്നു കാര്‍ യാത്രക്കാര്‍. എതിരേ വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓട്ടോറിക്ഷയെ മറികടന്ന് എത്തിയതാണ് അപകടത്തിനു കാരണമെന്നു ദൃക്‌സാക്ഷികളായ രണ്ട് വിദ്യാര്‍ഥികള്‍ പോലിസിനു മൊഴി നല്‍കി.
ബസ് ഡ്രൈവര്‍ കിടങ്ങൂര്‍ സ്വദേശി സന്തോഷി(43)നെതിരെ കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ട്രിപ്പ് പൂര്‍ത്തിയാക്കിയ ശേഷം ബസ് പോലിസ് കസ്റ്റഡിയിലെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day