|    May 26 Fri, 2017 8:42 pm
FLASH NEWS

ബസ്സില്‍നിന്ന് 250 ഗ്രാം കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍

Published : 30th November 2015 | Posted By: SMR

ഇരിട്ടി: ബസ്സില്‍ കടത്തുകയായിരുന്ന 250 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. രാജസ്ഥാന്‍ സ്വദേശി കമോദ് റാം ആണ് പിടിയിലായത്. ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പേരാവൂരില്‍ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം എ ജോണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എന്‍ രവി, അനില്‍കുമാര്‍, മധു പുത്തന്‍പറമ്പില്‍, സുരേഷ് പുല്‍പറമ്പില്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. മടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day