|    Jan 21 Sat, 2017 7:45 am
FLASH NEWS

ബസ്സിലയച്ച പോസ്റ്റല്‍ മെയില്‍ അനാഥമായി കടത്തിണ്ണയില്‍; ഒടുവില്‍ പോലിസ് ഇടപെട്ടു

Published : 17th October 2016 | Posted By: Abbasali tf

പത്തനംതിട്ട: പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിന്റെ മെയില്‍ കെട്ട് രണ്ടു ദിവസത്തോളം അനാഥമായി കടത്തിണ്ണയില്‍. ഒടുവില്‍ പോലിസ് ഇടപെട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ സൂക്ഷിച്ചു. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അയക്കുന്ന കത്തുകളും ഡോക്കുമെന്റുകളുമാണ് കെഎസ്ആര്‍ടിസിയുടെയും പോസ്റ്റല്‍ വകുപ്പിന്റെയും ഉത്തരവാദിത്തമില്ലായ്മ കൊണ്ട് അനാഥമായി കിടന്നത്. കെഎസ്ആര്‍ടിസി ബസ്സില്‍ വന്ന മെയില്‍ കെട്ട് ശനിയാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിലെ കടയുടെ മുന്നിലാണ് കൊണ്ടിട്ടത്. കടയുടമ കടയടച്ച് പോവുന്നതുവരെ അവിടെ കിടന്നു. ഇദ്ദേഹം സെക്യൂരിറ്റിയോട് പറഞ്ഞെങ്കിലും എടുക്കാന്‍ കൂട്ടാക്കിയില്ല. പോസ്റ്റല്‍ ജീവനക്കാരോട് പറഞ്ഞിട്ട് അവരും തിരിഞ്ഞുനോക്കിയില്ലെന്ന് കടയുടമ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കടക്കാരന്‍ വന്നു നോക്കുമ്പോഴും അവിടെത്തന്നെയുണ്ട്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവരും ഏറ്റെടുത്തില്ല. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് എസ്പി ഓഫിസില്‍ അറിയിച്ചു. പോലിസ് എത്തി പരിശോധിച്ചശേഷം കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ ആദ്യം വിസമ്മതിച്ചെങ്കിലും പോലിസ് നിര്‍ബന്ധിച്ചശേഷമാണ് വഴങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക