|    Nov 19 Sun, 2017 12:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബസ്സിന് തീപ്പിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

Published : 13th November 2017 | Posted By: fsq

 

ജെയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മേഡ് ജില്ലയില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന് തീപ്പിടിച്ച് അമ്മയും മകളും മരിച്ചു. രേഖ റാവത്തും (33) രണ്ടര വയസ്സായ മകളുമാണു മരിച്ചതെന്നു പോലിസ് അറിയിച്ചു. ബാലതോറ നഗരം വിട്ട ഉടനെയാണ് ബസ്സിന് തീപ്പിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. 12 യാത്രക്കാരെ ബസ്സില്‍ നിന്നു പുറത്തെത്തിക്കാന്‍ സാധിച്ചു. എന്നാല്‍ രേഖയെയും കുട്ടിയെയും രക്ഷിക്കാനായില്ലെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക