|    May 24 Wed, 2017 4:20 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബസ്സിന് തീപിടിച്ച് ഒരു വയസ്സുകാരന്‍ മരിച്ചു, 23 പേര്‍ക്ക് പരിക്കേറ്റു

Published : 21st July 2016 | Posted By: sdq

 

ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും സ്വദേശമായ ഒമാനിലേക്ക് മടങ്ങുകയായിരുന്ന ഒമാനികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചു ഒരു വയസ്സുകാരന്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. വാദി അല്‍ ഹെലൂ എന്ന പ്രദേശത്തുള്ള റോഡിലെ വളവില്‍ പെട്ടൊന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്. ഇവര്‍ ഖല്‍ബ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബസ്സിന്റെ ഡ്രൈവറുടെ മകനാണ് മരിച്ചത്. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇറാനില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. യു.എ.ഇ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒമാനിലെ ദക്ഷിണ ബതീന പ്രവിശ്യയിലുള്ളവരായിരുന്നു ഈ യാത്രക്കാര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day