|    Aug 16 Thu, 2018 1:42 am
FLASH NEWS

ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം

Published : 1st November 2017 | Posted By: fsq

 

നിലമ്പൂര്‍: നിലമ്പൂര്‍-ബെംഗളൂരു ബസ്സിന് നേരെ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണം. ആനക്കൊമ്പുകൊണ്ടുള്ള കുത്തില്‍ ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സ് തകര്‍ന്നു. ഒരു വശത്തെ ബോഡിക്കും കൊമ്പുകൊണ്ടുള്ള കുത്തില്‍ ദ്വാരമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ ഡ്രൈവറുടെ മന:സാന്നിധ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.ബസ് തിങ്കളാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്നു. കര്‍ണ്ണാടകയില്‍ ബന്ദിപ്പൂര്‍ വനം ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം ദൂരം പോന്നിട്ടുണ്ടാകും. പുലര്‍ച്ചെ ഏകദേശം 2.45നാണ് സംഭവം. നൂറുമീറ്ററോളം ദൂരെ റോഡിന്റെ നടുവില്‍ ഒരു കൊമ്പനാന നില്‍ക്കുന്നത് കണ്ട ഡ്രൈവര്‍ കെ സി പ്രകാശ് ബസ് റോഡരികില്‍ നിര്‍ത്തി ആന റോഡില്‍ നിന്ന്്് പോകുന്നത് കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ ബസ്സിന്റെ വെളിച്ചം കണ്ടാകാം ഒറ്റയാന്‍ ബസ്സിന്റെ നേരെ വന്ന് മുന്‍വശത്ത് ഗ്ലാസ്സില്‍ ആദ്യം ഒന്ന് കുത്തി. വീണ്ടും ശക്തമായി കുത്തിയതോടെ ഗ്ലാസ് പൊട്ടി. തുടര്‍ന്ന് ബസ്സിന്റെ ഒരു വശത്തിലേക്ക് വന്ന് ബോഡിയിലും കൊമ്പുകൊണ്ട് കുത്തി. അവിടെ ദ്വാരമുണ്ടായിട്ടുണ്ട്. വീണ്ടും ആന ബസ്സില്‍ കുത്തി മറിച്ചിടാനുള്ള ശ്രമം നടത്തുന്നതിനിടെ ഡ്രൈവര്‍ മന:സാന്നിധ്യം കൈവിടാതെ ബസ്സ് എടുത്ത് പോരികയായിരുന്നു. പി കെ കൈരളീദാസായിരുന്നു ബസ്സിലെ കണ്ടക്ടര്‍.ബെംഗളൂരുവില്‍ നിന്നുള്ള ഇരുപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. രാവിലെ അഞ്ചുമണീയോടെ ബസ് നിലമ്പൂരിലെത്തി. അറ്റകുറ്റപ്പണികള്‍ക്കായി പിന്നീട് ബസ് എടപ്പാളിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് പോകാന്‍ പകരം മറ്റൊരു ബസ് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss