|    Oct 18 Thu, 2018 12:27 pm
FLASH NEWS

ബസ്സിനുള്ളില്‍ മോഷണം : നാടോടി സഹോദരിമാരെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു

Published : 8th September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ മാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്‌നാട് ടിച്ചി, സമയപുരം മാരിയമ്മന്‍ കോവില്‍  ഏഴാമത് തെരുവില്‍ മധു(30),അംബിക (26)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടി ബസ്സില്‍ മഴുക്കീര്‍ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കല്ലിശ്ശേരി മഴുക്കീര്‍ ചക്കാലയില്‍ ആശവില്ലയില്‍ ശാന്തമ്മ എബ്രഹാമിന്റെ (62) രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് ഇവര്‍ കവരാന്‍ ശ്രമിച്ചത്. ബസ്സ് കല്ലിശ്ശേരി ജങ്ഷനില്‍ എത്തിയപ്പോഴാണ് മധുവും, അംബികയും കയറിയത്. തുടര്‍ന്ന് ശാന്തമ്മയുടെ കഴുത്തില്‍ കിടന്ന മാല ഇവര്‍ അറത്തു മാറ്റുകയായിരുന്നു. ഇതു കണ്ട ബസ്സ് കണ്ടക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മഴുക്കീര്‍ തടിഡിപ്പോയുടെ സമീപത്ത് ബസ് നിര്‍ത്തിയതോടെ ഇരുവരും ഇറങ്ങി ഓടി. യാത്രക്കാരും, നാട്ടുകാരും പിന്തുടര്‍ന്ന് ഇരുവരേയും പിടികൂടി ചെങ്ങന്നൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss