ബസ്സിനിടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
Published : 28th April 2016 | Posted By: SMR
തലശ്ശേരി: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ബസ് കയറി മറിച്ചു. കുട്ടിമാക്കൂല്‍ സ്വദേശിനി ചാലില്‍ മീത്തല്‍ വീട്ടില്‍ ശൈലജ(48)ആണ് മരിച്ചത്. ഭര്‍ത്താവ് അനില്‍ കുമാറിന് നിസ്സാര പരിക്കേറ്റു. ദേശീയപാത കൊടുവള്ളി പോസ്റ്റാഫിസിന് സമീപം ഇന്നലെ വൈകീട്ട് 4.30ഓടെയാണ് അപകടം.
കണ്ണൂര്‍ ഭാഗത്തു നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കിനെ തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനിടയില്പ്പെട്ട ശൈലജ തല്‍ക്ഷണം മരിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ വരികയായിരുന്നു ബസ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍. മക്കള്‍: ഷൈനീഷ്, ഷൈനി. മരുമക്കള്‍: അജേഷ്. സഹോദരങ്ങള്‍: ലത, വാസന്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.