|    Nov 13 Tue, 2018 8:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബസ്സിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ച ുബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം; ആയിരം ഹൈസ്‌കൂളുകള്‍ അടച്ചു

Published : 4th August 2018 | Posted By: kasim kzm

ധക്ക: ബംഗ്ലാദേശില്‍ റോഡ് സുരക്ഷ ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭം അഞ്ചു ദിവസം പിന്നിട്ടു. അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.
വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ആയിരത്തോളം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. നീതി ആവശ്യപ്പെട്ട് തലസ്ഥാനമായ ധക്കയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പ്രതിഷേധത്തെ നേരിടാന്‍ ബംഗ്ലാദേശില്‍ പ്രധാന ഇടങ്ങളിലെല്ലാം സായുധ പോലിസ് നിലയുറപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ നശിപ്പിച്ചതായും റിപോര്‍ട്ടുണ്ട്. പ്രധാന കവലകളില്‍ വിദ്യാര്‍ഥികള്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സും രജിസ്‌ട്രേഷന്‍ രേഖകളും ആവശ്യപ്പെട്ടതായും പറയുന്നു. ലൈസന്‍സില്ലാത്ത ഒരു വാഹനവും നിരത്തില്‍ വേണ്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
ബംഗ്ലാദേശ് ഗതാഗത വിഭാഗം അഴിമതി നിറഞ്ഞതും നിയന്ത്രണങ്ങള്‍ ഇല്ലാത്തതുമാണ്. 2017ലെ കണക്കുകള്‍ പ്രകാരം 4,200 കാല്‍നടയാത്രക്കാരാണ് റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത് 2016നെക്കാള്‍ 25 ശതമാനം കൂടുതലാണ്. ഓരോ വര്‍ഷവും 12,000 പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss