|    Sep 23 Sun, 2018 7:49 am
FLASH NEWS

ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Published : 30th April 2018 | Posted By: kasim kzm

കൊട്ടിയം: വിവാഹ നിശ്ചയത്തിനു പോയ സംഘം സഞ്ചരിച്ച മിനി ബസ് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ മൈലക്കാട് ഇറക്കത്ത്   ഞായറാഴ്ച 11.40 നായിരുന്നു അപകടം.
തെരുവില്‍ അലഞ്ഞ് നടന്നിരുന്ന അന്യ സംസ്ഥാനക്കാരനായ മാനസിക വിഭ്രാന്തിയുള്ള ഒരാള്‍ മിനി ബസിനു മുന്നിലേക്ക് അപ്രതീക്ഷിതമായി എടുത്ത് ചാടിയതാണ് അപകടകാരണമെന്ന് പറയുന്നു.
ഇയാളുടെ ദേഹത്ത് തട്ടി നിയന്ത്രണം വിട്ട മിനി ബസ് എതിരെ വന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു.
മിനി ബസ് യാത്രികരായ വടക്കേ മൈലക്കാട് സ്വദേശികളായ കടപ്പാ തൊടിയില്‍ ജേക്കബ് (74), അതുല്യത്തില്‍ രാജു ജോസഫ് (65), തെക്കതില്‍ വീട്ടില്‍ ഫെലിക്‌സ് (58), ഫാത്തിമ മന്ദിരത്തില്‍ വിക്ടര്‍, കാഞ്ഞിരംവിള വീട്ടില്‍ ആന്റണി, റോബിന്‍ മന്ദിരത്തില്‍ ബിലേന്ദ്രന്‍, തുണ്ടില്‍ കിഴക്കതില്‍ ജോണ്‍ ബ്രിട്ടോ, പടിഞ്ഞാറ്റേ പേഴ് വിളയില്‍ അജിത്ത് കുര്യാക്കോസ്, മൂന്നാം വടക്കതില്‍ സിബിന്‍ സിറിള്‍, മുണ്ടിഴയികത്ത് ജിജിമോന്‍ വര്‍ഗീസ്, പ്ലാവിള കിഴക്കതില്‍ ജോസഫ് ഫെര്‍ണാണ്ടസ്, പുത്തന്‍പുര പടിഞ്ഞാറ്റതില്‍ ഫ്രാന്‍സിസ്, ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാരായ ഷാജി, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സാരമായ പരിക്കേറ്റ ഇതര സംസ്ഥാനക്കാരനായയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം  ഗതാഗതം തടസപ്പെട്ടു. കൊട്ടിയം പൊലിസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss