|    Oct 24 Tue, 2017 9:21 am
FLASH NEWS
Home   >  National   >  

ബസിന് തീപിടിച്ച് 3 മരണം

Published : 27th July 2016 | Posted By: mi.ptk

busburn

ബംഗളൂരു: ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് വരൂരില്‍ വച്ച് ബംഗളൂരുവില്‍ നിന്ന് ദര്‍വാഡിലേയ്ക്ക് പോകുകയായിരുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ സ്വകാര്യ കമ്പനിയുടെ നോണ്‍ എസി സ്ലീപ്പര്‍ ബസായ ദുര്‍ഗാമ്പ മോട്ടോഴ്‌സിനാണ് തീപിടിച്ചത്. ബസിന്റെ പുറകിലാണ് തീപിടിച്ചതെന്നാണ് സൂചന. രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറും അപകടസമയത്ത് ബസിലുണ്ടായിരുന്നു. ഇതില്‍ ഒരു ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക